Monday, August 27, 2012

ഗ്രീഷ്മം


വിഷപ്പാമ്പിനെത്തിന്ന മയിലിന്‍ തൂവല്‍
മാനം കാട്ടാതെ ഓര്‍മ്മപ്പുസ്തകത്താളിന്നുള്ളില്‍.
വിഷം കറുത്തു കണ്ണായ് മയില്‍പ്പീലിമദ്ധ്യത്തില്‍
തിളങ്ങുന്നതുകാണാന്‍ നമ്മള്‍ക്കു കണ്ണില്ലാതായ്.

ഗ്രീഷ്മദംശനത്താലേ കാളുന്നു മാനം
വിഷഹാരിവര്‍ഷത്തെ കാക്കുന്നു മയൂരങ്ങള്‍
മഞ്ഞച്ച മദ്ധ്യാഹ്നത്തില്‍
എന്റെ ചുണ്ടില്‍ നീ കൊത്തി
നെറുകില്‍ വരെ വിഷം കേറി
ഞാന്‍ നീലച്ചു പോയ്.
നിലച്ചൂ നേരം നിലതെറ്റിയ കാലത്തിന്റെ
മുറിഞ്ഞ മുഖത്താകെ ചെമ്പരത്തികള്‍ പൂത്തു.

3 comments:

ajith said...

നീലക്കുറുക്കനാവാല്ലോ...

Vineeth M said...

മയില്പീലിക്ക് നടുവിലെ കറുത്ത മഷിക്ക് കാരണം ഇതാണല്ലേ....


എനിക്കുമുണ്ടൊരു ബ്ലോഗ്‌.. വരണമെന്നും ചങ്ങാതി ആകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
www.vinerahman.blogspot.com

Arun Kumar Pillai said...

concept superb

Blog Archive